ഇരിങ്ങാലക്കുട: കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ്സ് കാറിലിടിച്ച് കരുവന്നൂര്‍ സ്വദേശി മരിച്ചു .
തേലപ്പിള്ളി പെരുമ്പിള്ളി വീട്ടില്‍ നിജു ജോണി (54) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. അവധി കഴിഞ്ഞ് ഇറ്റലിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം വില്ലനായെത്തിയത്.
ഇരിങ്ങാലക്കുടയില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ജെസിബി കൊണ്ട് വന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് നിജുവിനെ പുറത്തെടുത്തത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ; ജിതി. അമല്‍, അലീന എന്നിവര്‍ മക്കളാണ്.