മലപ്പുറം: എടപ്പാളില്‍ കെ.എസ്.ആര്.ടി.സി. ബസില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിസാര്‍, നൗഫല്‍, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് പിടികൂടിയത്.
കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലെ ജീവനക്കാരന് സ്വര്‍ണാഭരണത്തിന്റെ മോഡലുകള്‍ കാണിക്കാനായി തിരൂരിലേക്ക് വന്ന് തിരിച്ച് പോകവെയാണ് മോഷണം നടന്നത്. ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് മോഷണം പോയത്.