വടക്കാഞ്ചേരി: നടിയുടെ ബലാത്സം​ഗ പരാതിയിൽ മുകേഷ് എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത് ര​​ഹസ്യമായി. ഇന്നലെ രാത്രിയോടെ മുകേഷിനെ അറസ്റ്റ് ചെയ്തതും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടതുമെല്ലാം പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് രാത്രിയിൽ വിളിച്ചുവരുത്തിയ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മുൻകൂർ‌ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് വിട്ടയക്കുകയുമായിരുന്നു.
ആലുവാ സ്വദേശിയായ നടിനൽകിയ പരാതിയിലാണ് ഇന്നലെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2011 ൽ വാഴാനിക്കാവിൽ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടൽ മുറിയിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.അടുത്തിടെയാണ് സംഭവത്തിൽ യുവതി പരാതി നൽകിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പരാതി ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ള പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം എത്തി. അതിന് ശേഷമുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുകേഷ് മുൻകൂർ ജാമ്യം എടുത്തിരുന്നു. https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *