മലപ്പുറം: കെഎസ്ആർടിസി ബസിലെ സ്വർണക്കവർച്ചാ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാത്രിയിൽ എടപ്പാളിൽ വച്ച് തൃശൂരിലെ ജ്വല്ലറി ജീവനക്കാരനായ ജിബിന്റെ ബാഗിൽ നിന്ന് ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന 1512 ഗ്രാം സ്വർണം കവർച്ച ചെയപ്പെട്ടത്.
സംഭവത്തിൽ പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരാണ് പിടിയിലായത്. മോഷണ ശേഷം കടന്നു കളഞ്ഞ പ്രതികളെ ചങ്ങരംകുളം പോലീസാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തു.
പ്രതികൾ ഈ മേഖലയിൽ സ്ഥിരമായി പോക്കറ്റ് അടിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ പോക്കറ്റ് അടിക്കാനായി തിരക്കുള്ള ബസ് നോക്കി കയറിയപ്പോഴാണ് സ്വർണ്ണം അടങ്ങിയ ബാഗ് കണ്ടെത്തിയതും മോഷ്ടിച്ചതും.