വന്‍ തുക ഓഫര്‍ കിട്ടിയിട്ടും പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കാനില്ലെന്ന നിലപാടില്‍ ബോളിവുഡ് താരം അനില്‍ കപൂര്‍. 10 കോടി രൂപയുടെ പരസ്യവാഗ്ദാനമാണ് താരം നിരസിച്ചത്.
ഒരു പ്രശസ്ത പാൻ മസാല ബ്രാൻഡാണ് പരസ്യത്തിന് താരത്തെ സമീപിച്ചത്. എന്നാല്‍ ധാര്‍മിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അനില്‍ കപൂര്‍ അതിന് സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു കലാകാരനെന്ന നിലയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകുന്നത് തന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് നടന്റെ നിലപാട്.
പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഉൽപ്പന്നങ്ങളെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറല്ലെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.