മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ അഞ്ച് നക്സലുകളെ വധിച്ച് പൊലീസ്. 60 പൊലീസുകാർക്ക് പരിക്കേറ്റു. ദൗത്യസംഘം വനമേഖലയിലെത്തി നക്സലുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു.
തിരിച്ചുള്ള വെടിവെപ്പിലാണ് അഞ്ച് നക്സലുകൾ കൊല്ലപ്പെട്ടത്. നക്സൽ സ്വാധീന മേഖലയായ ഛത്തിസ്ഗഢിലെ നാരായൺപൂരിനോട് അതിർത്തി പങ്കിടുന്ന മേഖലയാണിത്. അക്രമിസംഘത്തിലെ മറ്റുള്ളവരെ പിടികൂടാൻ വനത്തിൽ തിരച്ചിൽ നടത്തി.