കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആക്രമിച്ച മാതൃകയില്‍ ഗലീലിയില്‍ ആക്രമണം നടത്താനാണ് ഹിസ്ബുള്ള തീരുമാനിച്ചിരുന്നതെത്രെ തുരങ്കങ്ങളില്‍ വന്‍ തോതില്‍ ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും മെഷീന് ഗണ്ണുകളും ഇവര്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നഗരത്തിലെ മേയര്‍ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടിരുന്നുപ്രദേശവാസികളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു എങ്കിലും നബാത്തിയിലെ മേയറായിരുന്ന അഹമ്മദ് കഹീല്‍ താന്‍ സ്ഥലം വിട്ടു പോകില്ലെന്ന് പ്രഖ്യാപിച്ച് അവിടെ തന്നെ തുടരുകയായിരുന്നു. തുടര്‍ന്നാണ് നഗരസഭാ ആസ്ഥാനത്തേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇസ്രയേല്‍ സൈന്യം ലബനനിലേക്ക് കടന്ന് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി ഇതു വരെ 2350 ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ വീടിന് നേര്‍ക്കും ഡ്രോണാക്രമണം നടത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയും കുടുംബവും ആക്രമണശ്രമം നടക്കുമ്പോള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്നാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന. ഹിസ്ബുള്ളയുമായി ഒരു തരത്തിലും ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് വ്യക്തമാക്കിയിട്ടുണ്ട്.https://eveningkerala.com/images/logo.png