പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി, കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്നും പുറത്തായതിനു ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. പി. സരിന്‍.
പാലക്കാട് നടന്ന റോഡ് ഷോയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സരിന്റെ കുറിപ്പ്. പാലക്കാട്ട് നഗരത്തിൽ ആയിരങ്ങളായി പതഞ്ഞൊഴുകിയത് ഒരു ദേശത്തിന്റെ സ്നേഹവും കരുതലുമാണെന്ന് സരിന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
ന്നാപ്പിന്നെ തുടങ്ങാല്ലേ…
ഇന്ന് പാലക്കാട്ട് നഗരത്തിൽ ആയിരങ്ങളായി പതഞ്ഞൊഴുകിയത് ഒരു ദേശത്തിന്റെ സ്നേഹവും കരുതലുമാണ്.
അടയാളപ്പെടുത്താൻ വാക്കുകളില്ല. നമ്മളിലൂടെ കേരളം ജയിക്കും, പാലക്കാടിന്റെ നന്മയുടെ തണലിൽ.
ലാൽ സലാം