അമ്പലപ്പുഴ: ദേശീയപാതയിൽ വളഞ്ഞവഴിക്കു സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു.  ഹരിപ്പാട് ചെറുതന ആനാരി മാമ്പലശ്ശേരി ജയകുമാറിൻ്റെ മകൻ സഞ്ജു (21) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 
പുന്നപ്ര കാർമൽ പോളി മൂന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ് സഞ്ജു. പോസ്റ്റുമോർട്ടത്തിന് ശേഷം കാർമൽ പോളിടെക്‌നിക്കിൽ പൊതുദർശത്തിനു വെച്ചു. പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed