ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഇന്ന് നടന്ന സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചു. എട്ട് റണ്‍സിനായിരുന്നു കീവീസിന്റെ ജയം. സ്‌കോര്‍: ന്യൂസിലന്‍ഡ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 128. വെസ്റ്റ് ഇന്‍ഡീസ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 120.
20നാണ് ഫൈനല്‍. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ആദ്യ സെമിയില്‍ ഓസീസിനെ തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്.