മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവില്‍ മലവാഴി എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓണ്‍ കര്‍മ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു. സംവിധാനം: ബോബന്‍ ഗോവിന്ദന്‍, കഥ: ഓ.കെ.   ശിവരാജ് ആന്‍ഡ് രാജേഷ് കുറുമാലി, തിരക്കഥ, സംഭാഷണം: രാജേഷ് കുറുമാലി. കെ. ബാബു നെന്മാറ എം.എല്‍.എ, കെ.ഡി. പ്രസന്നന്‍ ആലത്തൂര്‍ എം.എല്‍.എ. കെ.എല്‍. രമേശ് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു. 
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്ക് അടുത്തുള്ള മുടപ്പല്ലൂര്‍ എന്ന ഗ്രാമപ്രദേശത്തായിരുന്നു ആദ്യത്തെ ലൊക്കേഷന്‍. കൊല്ലംകോട്, നെന്മാറ പരിസരപ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.മൃദുഭാവേ ദൃഢകൃത്യേ എന്ന ചിത്രത്തിനുശേഷം രാജേഷ് കുറുമാലി തിരക്കഥാ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. ഇന്നിന്റെ കാലഘട്ടത്തില്‍ മണ്ണ്, പെണ്ണ്, കല, പൈതൃകം എന്നിവയെ ചൂഷണം ചെയ്യപ്പെടുന്ന മാഫിയകളോട് പടപൊരുതി ജീവിക്കേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ  കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
 
മുംബൈയിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റായ ദേവദാസ് പ്രധാന വേഷം ചെയ്യുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് സിജി പ്രദീപാണ് നായിക. കൂടാതെ ഗുരുസോമ സുന്ദരം, സുന്ദര പാണ്ഡ്യന്‍, മോഹന്‍ സിത്താര, ര ാജന്‍ പൂത്തറക്കല്‍, പ്രവീണ്‍ നാരായണന്‍, പാച്ചു, ശാന്തകുമാരി, മാസ്റ്റര്‍ ദേവനന്ദന്‍ എന്നിവര്‍ അഭിനയിക്കുന്നു.
ലീഗോള്‍ഡ് ഫിലിംസിന്റെ ബാനര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഡി യോ പി മധു അമ്പാട്ടാണ്. സംഗീതം: മോഹന്‍സിത്താര, ഗാനരചന: ഷമ്മു  മാഞ്ചിറ, എഡിറ്റിംഗ്: സുമേഷ് ബി, ഡബ്ല്യു ടി. ആര്‍ട്ട്: ബിനില്‍, കോസ്റ്റ്യൂമര്‍: രശ്മി ഷാജൂണ്‍ കാര്യാല്‍, മേക്കപ്പ്: പി.എന്‍. മണി, കോഡിനേറ്റേഴ്‌സ്: സുരേഷ് പുത്തന്‍കുളമ്പ്, സോണി ഒല്ലൂര്‍, കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് നാരായണന്‍, ചീഫ് അസോസിയറ്റ് ഡയറക്ടര്‍:  ലിഗോഷ് ഗോപിനാഥ്, അസോസിയേറ്റ് ഡയറക്ടര്‍: ശിവ രഘുരാജ്,   അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ബിബി കെ. ജോണ്‍, അജയ് റാം, ഉബൈസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്:  പൂക്കടവാസു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുജിത്ത് ഐനിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദില്ലി ഗോപന്‍. സ്റ്റില്‍സ്: അജേഷ് ആവണി. പി.ആര്‍.ഒ. എം.കെ. ഷെജിന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *