മലപ്പുറം: എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതില്‍ സുരേഷാണ് (43) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞു വീണ സുരേഷിനെ ഉടന്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: രെഞ്ചു (മൂത്തേടം പഞ്ചായത്ത് എൻആർഇജിഎസ് ഓവർസിയർ). മക്കൾ: തീർഥ, ആദർശ് (ഇരുവരും മൂത്തേടം ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ).