കോട്ടയം: ചുവപ്പ് കോട്ടകളുടെ അടിത്തറയിളക്കി കോട്ടയത്ത് കെ.എസ്.യുവിന്റെ ചരിത്ര വിജയം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളുടെ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ത്താണു കെ.എസ്.യു. മുന്നേറ്റം നടത്തിയത്.
നീണ്ട ആറു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പാലാ സെന്റ് തോമസ് കോളജ് യൂണിയന്‍ പിടിച്ചെടുത്ത കെ.എസ്.യു കോട്ടയം ബസേലിയസ് കോളജിലും വിജയക്കൊടി പാറിച്ചു. ചങ്ങനാശേരി എസ്.ബി കോളജ് കെ.എസ്.യു യൂണിയന്‍ നിലനിര്‍ത്തി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ യു.യു.സി., മാഗസിന്‍ എഡിറ്റര്‍ സ്ഥാനങ്ങളും മാന്നാനം കെ.ഇ കോളജ്, കോട്ടയം സി.എം.എസ് കോളജ്, അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് എന്നിവിടങ്ങളില്‍ കോളജ് യൂണിയനിലേക്ക് മൂന്ന് പ്രതിനിധികള്‍ ഉള്‍പ്പടെ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും കെ.എസ്.യു മുന്നേറ്റം നടത്തി.
പാലാ സെന്റ് തോമസ് കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പാനല്‍ വന്‍ വിജയം നേടി. എസ്.എഫ്.ഐയുടെ പാനലിനെ ആകെ വോട്ടുകളില്‍ മൂന്നില്‍ രണ്ടും നേടിയാണു കെ.എസ്.യു നിലംപരിശാക്കിയത്.
ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി, രണ്ട് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ കോളജ് മാഗസിന്‍ എഡിറ്റര്‍ എന്നിങ്ങനെ പ്രധാന സീറ്റുകള്‍ എല്ലാം കെ.എസ്.യു നേടി. തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളില്‍ 12 സീറ്റും കെ.എസ്.യു പ്രതിനിധികള്‍ വിജയിച്ചു. എസ്.എഫ്.ഐയുടെ ആറ് വര്‍ഷത്തെ കുത്തകയാണ് സെന്റ് തോമസ് കോളജില്‍ തകര്‍ന്നത്.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലും വന്‍ മുന്നേറ്റമാണ് കെ.എസ്.യു നടത്തിയത്. ഒറ്റ സീറ്റുപോലും ഇല്ലാതിരുന്നിടത്ത് നിന്നു മൂന്നു സീറ്റുകളാണ് കെ.എസ്.യു. നേടിയത്. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ജനറല്‍ സീറ്റുകളില്‍ പരാജയപ്പെട്ടത് വെറും 2 വോട്ടിനാണ്.
ലേഡി റെപ്രസന്റിറ്റീവസ് പരായപ്പെട്ടതാകട്ടേ ഒരു വോട്ടിനും. കെ.എസ്.യു മുന്നേറ്റം എസ്.എഫ്.ഐക്കു വന്‍ തിരിച്ചടിയായിട്ടുണ്ട്. പല സീറ്റുകളിലും നേരിയ വോട്ടുവ്യത്യാസം മാത്രമാണുള്ളത്. വരും നാളുകിലെ മാറ്റമാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് സൂചന നല്‍കുന്നതെന്ന് കെ.എസ്.യു ഭാരവാഹികള്‍ പറയുന്നു.