മണ്ണാർക്കാട്: സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പൊറ്റശ്ശേരി സർക്കാർ ഹയർസെക്കന്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാർ. ഒപ്പം ഹയർ സെക്കന്ററി വിഭാഗം സോഷ്യൽ സയൻസ് മേളയിൽ ഒന്നാം സ്ഥാനവും, പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്ര മേള, ഐറ്റി മേള എന്നിവയിൽ രണ്ടാം സ്ഥാനവും സയൻസ്മേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓവർ ഓൾ പോയിന്റിൽ ലോവർ പ്രൈമറി , അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിലെ ആകെ പോയിന്റുകൾ വെച്ച് മണ്ണാർക്കാട് സബ്ജില്ലയിലെ ഓവർ ഓൾ സ്ഥാനം ഇക്കൊല്ലവും ടീം പൊറ്റശ്ശേരി നിലനിർത്തി.ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് കുട്ടികളെ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് മൈക്കിൾ ജോസഫ്, പി. റ്റി. എ പ്രസിഡന്റ് സുനേഷ്. കെ. എസ്, അദ്ധ്യാപകരായ ദിവ്യ അച്ച്യുതൻ, അനീഷ, ജിഷ്ണു വർദ്ധൻ, അനീസ്. എച്ച്,മഞ്ജു. പി. ജോയ്, റിജോദാസ്, സുമയ്യ. കെ. സി, കവിത. ജി.,സുബിൻ സെബാസ്റ്റ്യൻ, സാജിത. എ, സോമി തോമസ്, ദീപ,ജീന ജോസി, മുരുകൻ. കെ. സി,സൽമാൻ ഷാലു,സ്കൂൾ ചെയർമാൻ അജിൻ. വി തുടങ്ങിയവർ നേതൃത്വംനൽകി.
ശാസ്ത്രോത്സവവേദിയിൽ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ പൊറ്റശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കെമിസ്ട്രി അധ്യാപകനും പ്രിൻസിപ്പൽ ഇൻ ചാർജുമായ മൈക്കിൾ ജോസഫിനെ ആദരിച്ചു. കേവലം പുസ്തകത്തിലൊതുങ്ങിയ അറിവിനപ്പുറം വിദ്യാർഥികളുടെ സമഗ്രമായ വികാസത്തിന് ക്ലാസ്സ് മുറികളുടെ നാലുചുവരുകൾക്കപ്പുറം അവരുടെ വ്യക്തിത്വത്തെ ചാലനാത്മകമാക്കുന്ന മാന്ത്രിക പ്രതിഭയുള്ള മെന്റർ ആണ് മൈക്കിൾമാഷെന്ന് വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു.