മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തിനു മാറ്റമില്ല. ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വനിതകള്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കിറങ്ങും. 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു.
പരമ്പരയ്ക്കുള്ള ടീമില്‍ മൂന്ന് പുതുമുഖങ്ങളും ഇടംപിടിച്ചു. പ്രിയ മിശ്ര, സയാലി സാത്ഗരെ, സൈമ ഠാക്കൂര്‍, തേജല്‍ ഹസാബ്നിസ് എന്നിവരാണ് പുതുമുഖങ്ങള്‍.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ഹേമലത, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, യസ്തിക ഭാട്ടിയ, ഉമ ചേത്രി, സയാലി സാത്ഗരെ, അരുന്ധതി റെഡ്ഡി, രേണുക സിങ്, തേജല്‍ ഹസാബ്നിസ്, സൈമ ഠാക്കൂര്‍, പ്രിയ മിശ്ര, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍.