ജെറുസലേം: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യഹിയ സിൻവറും ഉണ്ടെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്നാണ് യഹിയ സിൻവർ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്.