നരിക്കുനി: മൂര്‍ഖന്‍കുണ്ട് കാരുകുളങ്ങര പ്രദേശങ്ങളില്‍ വീട്ടമ്മയെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. വീട്ടമ്മയെയും പശുവിനെയും നിരവധി കോഴികളെയും നായ കടിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ നായ ചാകുകയുമായിരുന്നു. ഉടന്‍ തന്നെ പൂക്കോട് വെറ്ററിനറി കേന്ദ്രത്തില്‍ പരിശോധനയ്ക്കയയ്ക്കുകയായിരുന്നു.