കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് ബംഗ്ലാദേശികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു.
നാല് ബംഗ്ലാദേശി പൗരന്മാരില് നിന്ന് വ്യാജ ആധാര്‍ കാര്‍ഡുകളും ബിഎസ്എഫ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍, ദിവസ വേതനക്കാരായി ജോലി ചെയ്യാന്‍ ചെന്നൈയിലേക്ക് പോകാനായിരുന്നു തീരുമാനമെന്ന് അവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഒക്ടോബര്‍ 15 ന് പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ദക്ഷിണ ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.
മുര്‍ഷിദാബാദിലെ ബമനാബാദ് അതിര്‍ത്തി പോസ്റ്റില്‍ സംശയാസ്പദമായ ചലനം നിരീക്ഷിച്ച ബിഎസ്എഫ് സൈനികര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.