അബുദാബി: മലപ്പുറം മുണ്ടക്കോടിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന (മുണ്ടക്കോട് എക്സ്പാറ്റ് അസോസിയേഷൻ) എം ഇ എ യുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു.
ജിസിസി ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. എംഇഎയുടെ പുതിയ നേതൃത്വം അസോസിയേഷന്റെ തുടർച്ചയായ ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പ്രസിഡണ്ട്:അബ്ദു സമദ് സഖാഫി അബുദാബി യുഎഇ , ജനറൽ സെക്രട്ടറി :അബ്ദുൽ റഹീം കെ കെ, ജിദ്ദ സൗദി, ഫിനാൻസ് സെക്രട്ടറി : അബ്ദുൽ അക്ബർ ടി പി റിയാദ് സൗദി എന്നിവരാണ് പുതിയ ഭാരവാഹികൾ.
മുണ്ടക്കോട് പ്രദേശത്തിൻ്റെ ഫലപ്രദമായ സാമൂഹിക സേവനത്തിനും വികസനത്തിനും എംഇഎയുടെ പാരമ്പര്യം നിലനിർത്തി കാലത്തിന് ആവശ്യമായ പ്രവർത്തങ്ങളിലൂടെ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പുതിയ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പലിശ രഹിത വയ്പ്പാ, മെഡിക്കൽ, ഹോം കെയർ, വൈവാഹികം, ബിസിനസ്, എംഇഎ ഓഡിറ്റോറിയാം, എംഇഎ ട്രേഡിങ്, സാമ്പത്തിക ഭദ്രതയുടെ ഭാഗമായി രിഹായ ഡെപ്പോസിറ്റ്, വിദ്യാർത്ഥികൾക്കും ഫാമിലിക്കും പ്രചോദനമേകുന്ന മോട്ടിവേഷൻ ക്ളാസുകൾ, അവാർഡുകൾ തുടങ്ങി സമൂഹത്തിനാവശ്യമായ പ്രവർത്തങ്ങൾ നടത്തി വരുന്നു
മറ്റു സെക്രട്ടറിമാർ: അബ്ദുൽ അക്ബർ (ഫിനാൻസ്), അൻസാബ്, ടി പി (അഡ്മിനിസ്ട്രേഷൻ), അഷ്റഫ് പള്ളിയാലിൽ (ചാരിറ്റി), അബ്ദുള്ള എൻ (എഡ്യൂക്കേഷൻ), സഈദ് കെ (പബ്ലിക് റിലേഷൻ), ഇക്ബാൽ പി.കെ (ബിസിനസ്), മുഹമ്മദ് അലി ടി (ഹോം കെയർ), അബ്ദുൽ സലാം. യു (പ്രവാസി ക്ഷേമം).
സബ് കമ്മിറ്റി ചെയർമാൻ : യൂസുഫലി മുസ്ലിയാർ ഇരനിക്കൽ, ജനറൽ കൺവീനർ : അബ്ദുൽ റസാഖ് തറയിൽ, കൺവീനർമാർ : അബ്ബാസ് കെ – (ഫിനാൻസ്), അബ്ബാസ് പി (ചാരിറ്റി), അബ്ദുള്ള വി (എഡ്യൂക്കേഷൻ), സിദ്ധീഖ് വി (പബ്ലിക് റിലേഷൻ), ഹബീബ് ടി (ബിസിനസ്), സാലിം ടി (ഹോം കെയർ), സിദീഖ് എൻ (പ്രവാസി ക്ഷേമം).