കണ്ണാടി ചതിച്ചു, മുങ്ങിയ ശ്രീനാഥ് ഭാസിയും ബെൻസും കുടുങ്ങി!
നടൻ ശ്രീനാഥ് ഭാസി ഹിറ്റ് ആൻഡ് റൺ കേസിൽ കുടുങ്ങിയതിന് കാരണം റോഡിൽ നിന്ന് കണ്ടെടുത്ത മെഴ്സിഡസ് ബെൻസ് കാറിൻ്റെ മിററിന്റെ ഭാഗങ്ങൾ
ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയ കേസില്‍ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടി
നടന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്
അപകടശേഷം വാഹനം നിർത്താതെ പോയെന്ന് മുഹമ്മദ് ഫഹീം
ഇടിച്ച കാറിന്റെ മിററും മറ്റും അപകടസ്ഥലത്ത് നിന്നും കിട്ടിയത് ഭാസിക്ക് കെണിയായി
ഒരു മെഴ്സിഡസ് ബെന്‍സ് കാറിന്റെ ഭാഗമായിരുന്നു ആ സൈഡ് മിററർ
അന്വേഷണത്തിലാണ് നടന് ശ്രീനാഥ് ഭാസിയുടെ കാറാണ് അതെന്ന് തിരിച്ചറിയുന്നത്
മോട്ടോർ വാഹനവകുപ്പിന്റെ പരിശീലന ക്ലാസിലും ശ്രീനാഥ് ഭാസി പങ്കെടുക്കണം. എറണാകുളം ആർടിഒയുടേതാണ് നടപടി