മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ- ‘പലരും മാറാനും സാധ്യതയുണ്ട്’

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം വീണ്ടും എന്ന ചര്‍ച്ചകള്‍ സജീവമാണ്. സംവിധാനം നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണ്. എന്നാല്‍ ഡ്രീം സിനിമയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. കുഞ്ചാക്കോ ബോബൻ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ബോഗെയ്‍ൻവില്ലയുടെ പ്രമോഷനിടെയായിരുന്നു താരം  ചിത്രത്തെ കുറിച്ച് സൂചിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. കാര്യങ്ങള്‍ നടക്കുകയാണെന്നും ഇതില്‍ കൃത്യമായി പറയാനാകുന്നത് സംവിധായകൻ മഹേഷ് നാരായണനാണെന്നും ചാക്കോച്ചൻ വ്യക്തമാക്കി. കാസ്റ്റിംഗ് അങ്ങനെ കൃത്യമായിട്ട് ചെയ്‍തിട്ടില്ല. ലൊക്കേഷനിലും നിലവില്‍ തീരുമാനം ആയിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പലരും ഇനിയും മാറാനുള്ള സാധ്യതകളുണ്ടെന്ന് പറഞ്ഞ നടൻ കുഞ്ചോക്കോ ബോബൻ ദൈവമേ താൻ മാറല്ലേയെന്നും തമാശ കലര്‍ത്തിയും വ്യക്തമാക്കി.

മഹേഷ് നാരായണൻ ചിത്രത്തില്‍ ഫഹദും കഥാപാത്രമായി ഉണ്ടാകും. മോഹൻലാല്‍ അതിഥിയാകുമ്പോള്‍ മമ്മൂട്ടിയാകും നായക കഥാപാത്രമായി എത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. മോഹൻലാലിനും പ്രധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും. ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ടര്‍ബോയാണ് മമ്മൂട്ടി നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും വൈശാഖിന്റെ സംവിധാനത്തില്‍ ഉണ്ടായിരുന്നു. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ‘ടർബോ’യിൽ ഉപയോഗിച്ചപ്പോള്‍ ക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്തും ആണ്.

Read More: ‘എന്നെ കംഫര്‍ട്ടാക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നു’, കിടപ്പറരംഗം ചിത്രീകരിച്ചതില്‍ നടി സാധിക വേണുഗോപാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin