മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 16 മുതൽ 2025 മാർച്ച് 31 വരെ ഉള്ള കാലയളവിൽ മാവേലിക്കര നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 5 വാർഡുകളിലെ 500 വീടുകളിൽ നടപ്പിലാക്കുന്ന ജൈവ കാർഷിക വ്യാപന യജ്ഞത്തിലേക്കുള്ള കർഷകരെ കണ്ടെത്തുന്നതിനായുള്ള ഭവന സന്ദർശന പരിപാടി ഒക്ടോബർ 16 മുതൽ ആരംഭിക്കും. 
 വൈകിട്ട് 4 മണിക്ക് പുതിയകാവ് പുത്തൻ മഠത്തിൽ കെ.കൃഷ്ണൻ ഉണ്ണിത്താൻ്റെ ഭവനം സന്ദർശിച്ചാണ് ഭവന സന്ദർശനം ആരംഭിക്കുക. ഭവന സന്ദർശന പരിപാടി കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്യുമെന്ന് ടൗൺ മണ്ഡലം പ്രസിഡൻ്റ് തോമസ് കടവിൽ അലക്സാണ്ടർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *