കണ്ണൂര്‍: അത്താഴക്കുന്നില്വച്ച് കാറില്‍ കടത്തുകയായിരുന്ന ഒരു കിലോ ഹാഷീഷ് ഓയിലും എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ കേസില്‍ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി. കണ്ണൂര്‍ ബര്‍ണശേരിയിലെ താമസക്കാരനായ കൊല്ലം സ്വദേശി വില്‍ഫ്രഡ് ഡേവിഡാ(40)ണ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിക്കായി കൊല്ലത്ത് ഉള്‍പ്പെടെ തെരച്ചില്‍ നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍. പ്രതിയുമായി അത്താഴക്കുന്നില്‍ തെളിവെടുപ്പ് നടത്തി.