പോകാനിടമില്ല, 2 കുഞ്ഞ് മക്കളെയും മുറുകെ പിടിച്ച് ജപ്തി ചെയ്ത വീടിന് മുന്നിൽ രാത്രി സന്ധ്യ; സഹായിക്കാം

കൊച്ചി: വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ എന്ത് ചെയ്യുമെന്നറിയാതെ പെരുവഴിയിൽ വിഷമിച്ച് കുടുംബം സഹായം തേടുന്നു. പുറത്തിറക്കപ്പെട്ടിട്ടും വീടിന് പുറത്ത് തന്നെ ഇരിക്കുകയാണ് സന്ധ്യയും മക്കളും. തനിക്കെങ്ങോട്ടും പോകാനില്ലെന്ന് സന്ധ്യ പറയുന്നു. അയല്‍ വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ട് വന്നെങ്കിലും തന്‍റെ വീട്ടില്‍ കയറിയില്ലെങ്കില്‍ ഒരു വറ്റ് പോലും ഇറങ്ങില്ലെന്ന് പറയുകയാണ് സന്ധ്യ. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ഇങ്ങനെ ഒരു അവസ്ഥ വന്നിരിക്കുന്നത്. 

2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. രണ്ട് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ല. 

ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്ത വന്നതോടെ വീട്ടിനുള്ളിലെ സാധനങ്ങൾ എടുക്കാൻ അനുവദിക്കാമെന്ന് മണപ്പുറം ഫിനാൻസ് ലീഗൽ ഓഫീസർ അറിയിച്ചു. നിയമപരമായി അത് ചെയ്തു നൽകാമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഈ കുടംബത്തിന് കൈത്താങ്ങാകാം. 

അക്കൗണ്ട് വിവരങ്ങള്‍

സന്ധ്യ കെ ടി
അക്കൗണ്ട് നമ്പർ: 40548101051694
Ifsc code: KLGB0040548
North paravoor branch
ഗൂഗിൾ പേ 8590099278

സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തു; എന്ത് ചെയ്യണമെന്നറിയാതെ അമ്മയും മക്കളും പെരുവഴിയിൽ, പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin

You missed