പത്തനംതിട്ട: കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാഭീഷണി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനതത്താണ് സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനെന്നയാളാണ് കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി കട അടച്ച് ഇരിക്കുന്നത്.
ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിട ഉടമയുമായി കട ഒഴിയുന്ന കാര്യം സംബന്ധിച്ച തർക്കമാണ് ആത്മഹത്യാഭീഷണിക്ക് കാരണം.