കോഴിക്കോട്: എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന് കീഴിലെ മുഴുവൻ ശാഖകളിലും വനിതകൾക്ക് വേണ്ടി ഓരോ തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള വനിതാ സംരംഭകത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് ഒക്ടോബർ 13 ന് വിജയദശമി ദിനത്തിൽ വൈകുനേരം 3 മണിക്ക് നടക്കുമെന്ന് കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി.
വൈകീട്ട് 3 മണിക്ക് വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ ചൈതന്യ സ്വാമി മെമ്മോറിയൽ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എൻ്റർപ്രണർഷിപ്പ് ഡെവലപ്പ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. ജാനകി എം നിർവ്വഹിക്കും.യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *