ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ വര്‍ധിച്ചു വരുന്ന കവര്‍ച്ചാ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍ രൂപീകരിച്ച് പോലീസ്. കഴിഞ്ഞ വര്‍ഷം മെയ് 3 ന് ആരംഭിച്ച അക്രമ സംഭവങ്ങള്‍ക്ക് ശേഷം കവര്‍ച്ചാ കേസുകള്‍ വര്‍ധിച്ചു വരികയാണ്. 
പൊതുജനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നുള്ള നിരവധി പരാതികളുടെ വെളിച്ചത്തിലാണ് ഈ നീക്കം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളിലെയും സംഘങ്ങളിലെയും അംഗങ്ങളടക്കം 121 കവര്‍ച്ചക്കാരെ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) കെ കബീബ് അറിയിച്ചു. പൊതുജനങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള പരാതികളെ തുടര്‍ന്നാണ് ഈ അറസ്റ്റുകള്‍.
യാത്രക്കാര്‍ക്കും ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ക്കും പ്രത്യേകിച്ച് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നവരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, മണിപ്പൂരിലെ ദേശീയ പാതയോരങ്ങളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) 16 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *