ഡല്‍ഹി: സംസ്ഥാനത്ത് ജനസംഖ്യാപരമായ ഒരു മാറ്റവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഒരു കാരണവശാലും സംസ്ഥാനത്തിൻ്റെ സംസ്‌കാരത്തെയും സങ്കൽപ്പത്തെയും സ്വത്വത്തെയും ഹനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിലെ ദസറ മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധാമി. ശ്രീരാമന്റെ ജീവിതത്തിലെ സംഭവങ്ങളുമായി സംസ്ഥാനത്തിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നിരവധി സ്ഥലങ്ങള്‍ ഉത്തരാഖണ്ഡിലുണ്ട്, അദ്ദേഹം പറഞ്ഞു.
ചമോലി ജില്ലയിലെ ദ്രോണഗിരി പര്‍വതത്തില്‍ നിന്നാണ് ഹനുമാന്‍ സഞ്ജീവനി കൊണ്ടുവന്നത്. ശ്രീരാമന്റെ ഗുരുവായ വസിഷ്ഠന്‍ തപസ് ചെയ്ത സ്ഥലം ഋഷികേശിലും സ്ഥിതി ചെയ്യുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നത് നമ്മുടെ ഐക്യവും ശക്തവുമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.