കൊച്ചി: യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പുഴയില്‍ വീണ് രണ്ട് മരണം. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിലാണ് ഇന്നലെ രാത്രി അപകടം നടന്നത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആന്റണിയാണ് മരിച്ച ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും രാത്രിയില്‍ വഴിതെറ്റി വന്ന് പുഴയില്‍ വീണതാകാമെന്ന് പോലീസ് പറഞ്ഞു.
കെല്‍വിന്‍ ആന്റണിയുടെ മൃതദേഹമാണ് ആദ്യം പോലീസ് പുറത്തെടുത്തത്. അതിന് ശേഷമാണ് ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. ഈ ഭാഗത്ത് പ്രത്യേകിച്ച് കൈവരികളൊന്നും ഉണ്ടായിരുന്നില്ല.