റിയാദ്: ഫാൽക്കൻ പക്ഷികളുടെ പ്രദർശനവും പക്ഷികളുടെ മാറ്റങ്ങളെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും 70 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ ചർച്ച നടത്തി. ഇന്ത്യയെ പ്രതിനിധീരിച്ച് മലയാളി ശാസ്ത്രജ്ഞൻ കോഴിക്കോട് സ്വദേശിയായ ഡോക്ടർ സുബൈർ മേടയിൽ പങ്കെടുത്തു.
കിംഗ് സൗദ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ശില്പശാല നടത്തിയത്. ഫാൽക്കൺ പക്ഷികളിൽ ഉണ്ടാവുന്ന രോഗങ്ങളെക്കുറിച്ചും കൃത്രിമ ബുദ്ധി ഉപയോഗിച്ച് സാങ്കേതിക സംവിധാനങ്ങളിൽ കൂടി അതിൽ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചും ചർച്ച ഡോക്ടർ സുബൈർ മേടയിൽ സംസാരിച്ചു.
കിംഗ് സൗദ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും മറ്റ് ഗവേഷണകരും ശാസ്ത്ര വിദ്യാർഥികളും പ്രഭാഷണത്തിൽ പങ്കെടുത്തു.