രഹസ്യ വിവരം കിട്ടിയതോടെ രാവിലെ പൊലീസിന്റെ തിരക്കിട്ട നീക്കം, ബെംഗളൂരുവിൽ നിന്ന് കാറിലെത്തിച്ച എംഡിഎംഎ പിടിച്ചു

കോഴിക്കോട് : കോഴിക്കോട്ട് വീണ്ടും വൻ രാസലഹരി വേട്ട. ഫറോഖിൽ നൂറ് ഗ്രാം എംഡിഎംഎ പിടികൂടി. പയ്യാനക്കൽ സ്വദേശി
നന്ദകുമാറാണ് എംഡിഎംഎ കടത്തിയത്. ബെംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടു വന്നതായിരുന്നു മയക്കുമരുന്ന്. കോഴിക്കോട് ചില്ലറ വിൽപ്പന നടത്തുന്നതിലെ പ്രധാനിയാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെയാണ് പ്രതിയെ പിടിച്ചത്.  

ഇന്നലെ കോഴിക്കോട് ബേപ്പൂർ സ്വദേശി ബിജുവിനെ 30 ഗ്രാം എംഡിഎംഎയുമായി ഫറോക്ക് പൊലീസ്  പിടികൂടിയിരുന്നു. കോഴിക്കോട് സിറ്റി-ഫറോക്ക് കോളേജ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ്.ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കോഴിക്കോട് എത്തിച്ച് വിൽക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് പിടിയിലായത്. രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽ മയക്കുമരുന്ന് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ബിജു പിടിയിലായത്.  

കേരളത്തിലെത്ര കള്ളുഷാപ്പുണ്ട്? കള്ളെത്ര വിൽക്കുന്നു? കണക്കില്ലെന്ന് സർക്കാർ, വിവരം ശേഖരിക്കുന്നതായി മറുപടി

 

 

 

By admin