ഹജ്ജിനും ഉംറക്കും വിസകള്‍ നല്കുന്നവര് ഹജ്ജ് ഉംറ വിസ സേവനം ദുരുപയോഗം ചെയ്യുന്നതായി കണ്ടാല്‍ കടുത്ത നടപടി എടുക്കും എന്നും ജയില്‍ശിഷ്യയും അമ്പതിനായിരം റിയാല്‍ പിഴയും കിട്ടുമെന്നും ഹജ്ജ് സേവനമന്ത്രാലയം അറിയിച്ചു.
ഉംറ ഹജ്ജ് നടപടിക്കായി എത്തി മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നതായി കണ്ടാല്‍ കൊണ്ടുവരുന്ന കമ്പനികളെ കരുമ്പട്ടികളില്‍ പെടുത്തുകയും വിസ മറ്റു രീതിക്കു വിനിയോഗിച്ചാല്‍ നിയമ നടപടി എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഉംറ വിസയില്‍ കൊണ്ടുവന്ന മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് നിലവില്‍ അറിയാന്‍ കഴിഞ്ഞു. ഇങ്ങനെയുള്ള കമ്പനികള്‍ക്കും ഈ രീതിയില്‍ ശിക്ഷനടപടി ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിലവില്‍ സൗദി അറേബ്യയില്‍ ഏത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങി ചെയ്യാം ഉംറക്ക് പോകാം എന്നുള്ള നിയമമുണ്ട്. ആ നിയമവും പലരും പാലിക്കാതെ ദുരുപയോഗപ്പെടുത്തുന്നു എന്ന് മന്ത്രാലയം അറിയിച്ചു. കൃത്യമായി നിയമം പാലിക്കാത്തവരുടെ നിയമ നടപടി സ്വീകരിക്കുമെന്നും സൗദി അറേബ്യല്‍ പ്രവേശനം തടയുമെന്നും അറിയിച്ചു.