ബുറൈദ: സി.പി.എം. സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന ആഭ്യന്തര മന്ത്രി എന്നീനിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാര്‍ഷികദിനം ഖസീം പ്രവാസി സംഘം ആചരിച്ചു.
ബുറൈദയിലെ കേന്ദ്രകമ്മറ്റി ഓഫീസില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ഏരിയാ കമ്മറ്റി അംഗം മുത്തു കോഴിക്കോട് കോടിയേരിയെ അനുസ്മരിച്ച് മുഖ്യ പ്രഭാഷണം നടത്തി.
ഹപസ്ഥാനം നിരന്തരമായ വേട്ടയ്ക്കു വിധേയമായ സമയത്തെല്ലാം മുന്നില്‍ നിന്ന് പ്രതിരോധിച്ചവരിലൊരാളായിരുന്നു കോടിയേരി. പാര്‍ട്ടി ശത്രുക്കളോട് കര്‍ക്കശമായ നിലപാട് സ്വീകരിക്കുമ്പോള്‍ പൊതുവായ കാര്യങ്ങളില്‍ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് സംയമനത്തോടെയും സൗമനസ്യത്തോടെയും ഇടപെടുന്ന ശീലമെന്നും മുറുകെ പിടിച്ച് നേതാവായിരുന്നു കോടിയേരിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മറ്റി അംഗം സുരേഷ് ബാബു മാനന്തവാടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. പ്രസിഡന്റ് നിഷാദ് പാലക്കാട്, കേന്ദ്ര കമ്മറ്റി അംഗം ദിനേശ് മണ്ണാര്‍ക്കാട്, വിവിധ ഏരിയാ-യൂണിറ്റ് ഭാരവാഹികള്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂര്‍ നന്ദിയും പറഞ്ഞു.