കോഴിക്കോട്: തിരുവമ്പാടിയില്‍ നിന്നും പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. ഇടുക്കി പീരുമേട് സ്വദേശി അജയാ(24)ണ് പിടിയിലായത്. ഇയാള്‍ നിരവധി കളവുകേസുകളില്‍ പ്രതിയാണെന്ന് മുക്കം പോലീസ് അറിയിച്ചു.
ഒക്ടോബര്‍ അഞ്ചിനാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഡാന്‍സ് പഠിക്കാന്‍ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടില്‍ ഉപയോഗിക്കുന്ന ഫോണും കൊണ്ടുപോയിരുന്നു.
എന്നാല്‍, പെണ്‍കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.