ഡല്‍ഹി: സെപ്തംബറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പൈലറ്റിന്റെ മൃതദേഹം ഗുജറാത്ത് തീരത്ത് നിന്ന് കണ്ടെത്തി.
ഹെലികോപ്റ്ററിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് രാകേഷ് കുമാര്‍ റാണ ഉള്‍പ്പെടെ നാല് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഒരു ക്രൂ അംഗത്തെ രക്ഷപ്പെടുത്തുകയും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ അപകടത്തിന് തൊട്ടുപിന്നാലെ കണ്ടെടുക്കുകയും ചെയ്തിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നേവിയും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒരു മാസത്തിലേറെയായിട്ടും റാണയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 55 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി റാണയുടെ മൃതദേഹം കണ്ടെത്തിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കുമെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കുമെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.