ബംഗളുരു: മര്യാദയ്ക്ക് വസ്ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി സന്ദേശമിട്ട യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എത്തിയോസ് സര്‍വീസിലെ ജീവനക്കാരന്‍ നികിത് ഷെട്ടിയെയാണ് പിരിച്ചുവിട്ടത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
യുവതിയുടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ഷഹബാസ് അന്‍സാറാണ് ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കര്‍ണാടക മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും മന്ത്രി ഡി.കെ. ശിവകുമാറിനെയും ടാഗ് ചെയ്താണ് സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്.
”ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയണം. പ്രത്യേകിച്ച് കര്‍ണാടകയില്‍. അല്ലെങ്കില്‍ അവളുടെ മുഖത്ത് ആസിഡ് വീഴാന്‍ സാധ്യതയുണ്ട്” -യുവാവിന്റെ സന്ദേശം.