കിളിമാനൂര്‍: ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയാറാക്കുന്ന സിലിന്‍ഡറില്‍നിന്നു പാചകവാതകം ചോര്‍ന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര മേല്‍ശാന്തി മരിച്ചു. 
കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി(49)യാണ് മരിച്ചത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 
ഒന്നിന് വൈകിട്ട് 6.15നാണ് അപകടം. സിലിന്‍ഡറിന്റെ വാല്‍വില്‍ നിന്നാണ് പാചകവാതകം ചോര്‍ന്നത്.  ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *