ഡല്‍ഹി: ഹരിയാനയില്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടം നേരിട്ടതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി രാഹുല്‍ഗാന്ധി. ഹരിയാനയിലെ ചില നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായി അദ്ദേഹം ആരോപിച്ചു.
ഹരിയാനയിലെ ചില നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ പരാതി അറിയിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
ഹരിയാനയുടെ അപ്രതീക്ഷിത ഫലമാണ് ഞങ്ങള്‍ വിശകലനം ചെയ്യുന്നത്. പല നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വരുന്ന പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
ഹരിയാനയില്‍ തങ്ങളെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും സത്യത്തിനും വേണ്ടി തങ്ങളുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.