ഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഖ്യകക്ഷികളെ വിഴുങ്ങുന്ന പരാന്നഭോജി പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. 
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ഹരിയാനയില്‍ 48 സീറ്റുകള്‍ നേടി ബി.ജെ.പി മൂന്നാം തവണയും അധികാരം നിലനിര്‍ത്തി. 90 അംഗ ഹരിയാന നിയമസഭയില്‍ കോണ്‍ഗ്രസ് ഭൂരപക്ഷം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി.
എല്ലാ സ്ഥാപനങ്ങളെയും കളങ്കപ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ചൊവ്വാഴ്ച രാത്രി പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
വോട്ടെണ്ണലിന്റെ മന്ദഗതിയിലുള്ള പുരോഗതിയെക്കുറിച്ച് സംശയം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനു കോണ്‍ഗ്രസ് നല്‍കിയ പരാതിയെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
സഖ്യകക്ഷികളെ വിഴുങ്ങുന്ന ഒരു പരാന്നഭോജി പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ അവരുടെ പൈതൃകത്തെ വെറുക്കുന്നു.
ദേശീയ സ്ഥാപനങ്ങളെ സംശയിക്കുന്ന രാജ്യക്കാര്‍ അഭിമാനിക്കുന്ന എല്ലാറ്റിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യം കെട്ടിപ്പടുക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനായാലും, രാജ്യത്തെ പോലീസായാലും, രാജ്യത്തെ ജുഡീഷ്യറിയായാലും, എല്ലാ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *