രിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം വികസന രാഷ്‌ട്രീയത്തിന്റെയും സദ്ഭരണത്തിൻെറയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങളോട് അദ്ദേഹം നന്ദി അറിയിച്ചു.
“ഹരിയാനയ്‌ക്ക് ഹൃദയംഗമമായ നന്ദി! ഭാരതീയ ജനതാ പാർട്ടിക്ക് ഒരിക്കൽ കൂടി വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇത് വികസന രാഷ്‌ട്രീയത്തെയും സദ്ഭരണത്തിന്റെയും രാഷ്‌ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ഒരു അവസരവും പാഴാക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു,” പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.പാർട്ടിയുടെ വിജയത്തിനുപുറകിൽ പ്രയത്നിച്ച പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. “ഈ മഹത്തായ വിജയത്തിനായി അക്ഷീണമായും പൂർണ അർപ്പണബോധത്തോടെയും പ്രവർത്തിച്ച എല്ലാ പാർട്ടിപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,” മോദി കുറിച്ചു. പ്രവർത്തകർ സംസ്ഥാനത്തെ ജനങ്ങളെ പരമാവധി സേവിക്കുക മാത്രമല്ല കേന്ദ്രത്തിന്റെ വികസന അജണ്ട അവരിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് ഹരിയാനയിൽ ബിജെപി ചരിത്ര വിജയം നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *