സല്‍മാബാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം പതിവുരീതികളില്‍ നിന്നും വ്യത്യസ്ഥമായി സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം സല്‍മാബാദിലെ ഗാരേജുകളില്‍ ആഘോഷിച്ചു.
ആഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെട്ട ചടങ്ങുകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജ്യോതിഷ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എഫ്.എം ഫൈസല്‍ ഓണസന്ദേശം നല്‍കി സംസാരിച്ചു.  ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സ്കൂള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ബിജു ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് കാത്തു സച്ചിന്‍ദേവ്, ജഗത് ക്യഷ്ണകുമാര്‍, ഡോക്ടര്‍ രൂപ്ചന്ദ്, കോഴിക്കോട് ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് ജോണി താമരശ്ശേരി, ഡബ്ള്യു.എം.സി  വൈസ് ചെയര്‍ പേഴ്സണ്‍ സന്ധ്യ രാജേഷ്, വനിതാ വിഭാഗം പ്രസിഡണ്ട് സോണിയ വിനു, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി ലീബാ രാജേഷ്, ഡോക്ടര്‍ സിതാര രൂപ്ചന്ദ്, ദീപ ദിലീഫ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
 സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സ്വാഗതവും  ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. സജി ജേക്കബ്, റെനീഷ് റെജി, സിജേഷ് മുക്കാളി, റിഷാദ് വലിയകത്ത്, സാജിര്‍ ഇരുവേരി, പ്രകാശ്, കുമാര്‍, ഷെബീര്‍, ഷാഫി, സുശീല്‍ എന്നിവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed