കൊച്ചി: കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. അലന് അലക്സാണ്ടറാ(27)ണ് മരിച്ചത്. വടുതലയിലെ ജോണ്സണ് ബൈന്‍ഡേഴ്സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു. യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകള്ഭാഗം കുടുങ്ങുകയും മരിക്കുകയുമായിരുന്നു.തൊഴിലാളികള്‍ക്കുള്ള സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപനത്തില്‍ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.