ഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങുക. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങളും രണ്ട് സംസ്ഥാനങ്ങളിലും അനുകൂലമായതിന്റ ആവേശത്തിലാണ് കോൺഗ്രസ്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സർക്കാരും ഹരിയാനയിൽ കോൺഗ്രസും അധികാരത്തിൽ വരുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്.