ജയ്സാൽമീർ:രാജസ്ഥാനിലെ ജയ്‌സാൽമീറിൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിൻ്റെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തി. ബാബർ മഗ്ര പ്രദേശവാസികളായ ആദിൽ (6), ഹസ്‌നൈൻ (7) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ചയാണ് കുട്ടികളെ കാണാതായതായി മാതാപിതാക്കൾ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, അതിനുശേഷമെ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ്.
കുട്ടികളുടെ ശരീരത്തിൽ മുറിവുകളുള്ളതിനാൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മോർച്ചറിക്ക് പുറത്ത് ധർണയും നടത്തി.