പാലത്തിനോട് ചേര്‍ന്ന് മുൻഭാഗത്ത് കേടുപാടുകളോടെ ബിഎംഡബ്ല്യൂ കാർ; പ്രമുഖ വ്യവസായിയെ കര്‍ണാടകയിൽ കാണാതായി

മംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലിയെ കർണാടകയിൽ കാണാതായി. മുൻ കോൺ​ഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനും കർണാടകയിലെ പ്രമുഖ വ്യവസായിയുമാണ് കാണാതായ മുംതാസ് അലി. ഇദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാർ കേടുപാടുകളോടെ  മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.  

ഞായറാഴ്ച പുലർച്ചയോടെയാണ് അദ്ദേഹം വീട്ടിൽ നിന്ന് കാറുമായി ഇറങ്ങിയത്. നഗരത്തിൽ ഇദ്ദേഹം കറങ്ങിയതായി തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.  പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട മുംതാസ് അലി നഗരത്തിൽ കറങ്ങിനടന്നു. ഒടുവിൽ പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് സമീപം കാർ നിർത്തിയെന്നാണ് പൊലീസ് കരുതുന്നത്. 

കാ‍ർ അപകടത്തിൽപ്പെട്ടതായി അറിഞ്ഞ്, അദ്ദേഹത്തിന്റെ മകളാണ് പൊലീസിൽ വിവരമറിയിച്ചതെന്നും മംഗളൂരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. കാര്‍ നിര്‍ത്തി ഇദ്ദേഹം പുഴയിലേക്ക് ചാടിയതാണോ എന്ന സംശമാണ് പൊലീസിനുള്ളത്. ഇതേ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്‌ഡിആർഎഫ്) തീരസംരക്ഷണ സേനയെയും നദിയിൽ തെരച്ചിൽ നടത്തുന്നുണ്ട്. 

ഇന്ന് പുലർച്ചെ, കുളൂർ പാലത്തിന് സമീപം  വാഹനം കണ്ടെത്തിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അയാൾ പാലത്തിൽ നിന്ന് ചാടിയതാകാം എന്നാണ് കരുതുന്നത്. പൊലീസ് ശക്തമായ അന്വേഷണം തുടരുകയാണെന്നും അനുപം അഗർവാൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. 52 കാരനായ വ്യവസായിക്ക് വേണ്ടി നദിയിൽ തിരച്ചിൽ ആരംഭിച്ചതോടെ കുളൂർ പാലത്തിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.

ചെളിയിൽ പുതഞ്ഞ കാറിൽ 2 മണിക്കൂർ കുടുങ്ങി സ്ത്രീയും കുട്ടികളും, ഒടുവിൽ കാർ ഉയർത്തിയത് ക്രയിനെത്തിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin