തൃശൂര്‍: ആയിരത്തിലേറെ അംഗങ്ങളുള്ള അക്വാറ്റിക് ക്ലബിന്റെ ഓണാഘോഷങ്ങളുടെ സമാപനം വൈവിധ്യമാര്‍ന്ന കലാവിരുന്നുകളടങ്ങിയ മെഗാഷോയായി മാറി. പ്രസിഡന്റ് ജോസ് പുതുക്കാടന്‍ ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റണ്‍ അടക്കം വിവിധ മല്‍സരങ്ങളിലെ ജേതാക്കള്‍ക്കു സമ്മാനങ്ങള്‍ നല്‍കി.
പ്രസിഡന്റ് ജോസ് പുതുക്കാടന്‍ നയിച്ച ഭരണസമിതി അംഗങ്ങളുടെ നൃത്തം, ടെസി പറോക്ക, റിന ജോസഫ് എന്നിവര്‍ നയിച്ച തിരുവാതിരക്കളി, ഫാഷന്‍ ഷോ, ടിസയും അഡ്വ. അജിത് തോമസും നയിച്ച ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങി ഇരുപതിലേറെ ആകര്‍ഷകമായ നൃത്ത കലാവിരുന്ന് അരങ്ങേറി.
ഡോ. സറീന ഗില്‍വാസ്, ടിസ ചാക്കോള, രേണു ഫ്രാന്‍സി, മൈക്കിള്‍ അഞ്ചലോ, ജോണ്‍ ആലുക്ക എന്നിവര്‍ കലാവിരുന്നിനു നേതൃത്വം നല്‍കി. സെക്രട്ടറി ജോഫി ജോസഫ് സ്വാഗതം പറഞ്ഞു. കുടുംബാംഗങ്ങള്‍ അടക്കം 1,300 പേര്‍ പങ്കെടുത്തു. ക്ലബിന്റെ 40 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ആഘോഷ പരിപാടികള്‍ ഒരുക്കിയത്.