പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. കൊല്ലം അഞ്ജൽ സ്വദേശിയാണ് അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.
വർഷങ്ങളായി സീരിയൽ സംവിധാന രംഗത്തിൽ ആദിത്യന്റെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഹിറ്റ് സീരിയലുകളാണ് മലയാളികൾക്കായി അദ്ദേഹം സമ്മാനിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയ ഒട്ടനവധി സീരിയലുകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ കുംടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരച്ചു.
സിനിമകൾ സംവിധാനം ചെയ്യുന്നതിന്റെ ഒരുക്കങ്ങളിലേക്കും അദ്ദേഹം കടന്നിരുന്നു. അതിനിടെയാണ് അകാലത്തിലെ വിയോഗം. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം ഭാരത് ഭവനിൽ പൊതുദർശനം ഉണ്ടായിരിക്കും.