ഉത്തരാഖണ്ഡ്: പൗരി ജില്ലയിൽ വിവാഹ പാർട്ടി സഞ്ചരിച്ച കാർ ആഴത്തിലുള്ള തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ലാൻസ്‌ഡൗൺ ഏരിയയിലെ സിസാൽഡി-അൻസ്‌ഗെറ്റ് മോട്ടോർ റോഡിലെ നൗഗാവിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
ബസ്ര ഗ്രാമത്തിൽ നിന്ന് ഗുനിയൽഗാവിലേക്ക് പോവുകയായിരുന്നു കാർ. ലക്ഷ്യസ്ഥാനത്ത് എത്താനുള്ള തിരക്കിൽ ഡ്രൈവർ പ്രധാന റോഡിന് പകരം ഷോട്ട്കട്ട് സ്വീകരിച്ചു. തുടർന്ന് cവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് സംഘങ്ങളും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി, കുഴിയിൽപ്പെട്ടവരെ പുറത്തെടുത്ത് കോട്‌വാറിലെ ബേസ് ഹോസ്പിറ്റലിൽ എത്തിച്ചു, പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ.