എസ്എടി ആശുപത്രി വൈദ്യുതി മുടക്കം; ‘വീഴ്ചയിൽ ന്യായികരണമില്ല’; വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മൂന്ന് മണിക്കൂർ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിലെ പരോക്ഷമായി വിമർശിച്ച് സിപിഎം അം​ഗവും മുൻമന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. വൈദ്യുതി മുടക്കത്തിലെ വീഴ്ചയിൽ ന്യായീകരണമില്ലെന്ന് അഭിപ്രായപ്പെട്ട കടകംപള്ളി സംഭവം യാദൃശ്ചികമല്ല, ശ്രദ്ധയില്ലായ്മയാണെന്നും കുറ്റപ്പെടുത്തി. കൈകാര്യം ചെയ്യുന്ന ഇടം ഏതാണെന്നു ഗൗരവത്തിൽ മനസ്സിലാക്കിയില്ല.   ബന്ധപ്പെട്ട വകുപ്പിനോ വൈദ്യുതി ബോർഡിനോ ആരോഗ്യ വകുപ്പിനോ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

By admin