പൊന്‍കുന്നം : പുനലൂര്‍- മൂവാറ്റുപുഴ ഹൈവേയില്‍ നിയന്ത്രണം വിട്ട ആമ്പുലന്‍സ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. അപകടം അത്യാസന്ന നിലയില്‍ ഉണ്ടായിരുന്ന രോഗിയുമായി പോകവേ. രോഗിയെ മറ്റൊരു ആമ്പുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഡ്രൈവര്‍ക്കും രോഗിയുടെ കൂടെ ഉണ്ടായിരുന്ന ആള്‍ക്കും നഴ്‌സിനും പരുക്ക്.
ഇന്നു പുലര്‍ച്ചെ 3.45 ന് പുനലൂര്‍- മൂവാറ്റുപുഴ ഹൈവേയില്‍ അട്ടിക്കല്‍ പഴയ ആര്‍ട്ടി ഓഫീസിനു സമീപമായിരുന്നു അപകടം. പാലമ്പ്ര സ്വദേശി പാറക്കടവില്‍ രാജു (64) ആണ് മരണപ്പെട്ടത്.
കാഞ്ഞിരപ്പള്ളി മേരി ക്യുന്‍സ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാനായി അത്യാസന്ന നിലയില്‍ ആയിരുന്ന രോഗിയുമായി പോയ ആംബംലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി വട്ടം മറിയുകയായിരുന്നു.
പൊടിമറ്റത്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചു കയറിയത്. വീടിന്റെ റോഡിനോട് ചേര്‍ന്നുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പെരുമന വീട്ടില്‍ രാജേഷിന്റെ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയായിരുന്നു. വിടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഇവര്‍ ഉണര്‍ന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടത്.
രോഗിയുടെ ജീവൻ രക്ഷിക്കാൻ വേഗത്തിൽ വന്ന ആമ്പുലന്‍സ് മഴ പെയ്തു കിടന്ന റോഡില്‍ തെന്നി റോഡ് സൈഡിലെ അടയാള ബോര്‍ഡു തകര്‍ത്താണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. വീടു പൂര്‍ണമായും തകര്‍ന്നു. പൊന്‍കുന്നം പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു.